പാലക്കാട്: അകത്തേത്തറ കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ഫലവൃക്ഷത്തൈ, ടിഷ്യുകൾച്ചർ വാഴത്തൈ, വാഴക്കന്ന്, ഗ്രോബാഗ് എന്നിവയുടെ വിതരണം, പുരയിടകൃഷി വ്യാപനത്തിനുള്ള (തെങ്ങിൻവളം) അപേക്ഷ ജൂലൈ 27 നകം കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
2021-2022 ലെ നികുതി രസീതി, റേഷൻ കാർഡിന്റെ കോപ്പി സഹിതമുള്ള അനുബന്ധരേഖകളാണ് സമർപ്പിക്കേണ്ടത്. അപേക്ഷ ഫോറം കൃഷിഭവനിൽ ലഭിക്കും. ഫോൺ: 0491-2555632.