കോട്ടയം: വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ 44 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. വ്യവസായ സംരംഭകരുടെയും അസോസിയേഷനുകളുടെയുമായി ആകെ 129 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 35 എണ്ണം ഇന്നലെപരിപാടിയില്‍ നേരിട്ട് സമര്‍പ്പിക്കപ്പെട്ടവയാണ്.
ശേഷിക്കുന്ന 85 പരാതികളില്‍ നിയമതടസങ്ങള്‍ ഇല്ലാത്തവയില്‍ സമയബന്ധിതമായി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. പരിപാടിയില്‍ സമര്‍പ്പിക്കപ്പെട്ടവരില്‍ ഏറെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള അപേക്ഷകളാണ്.