കൊല്ലം:കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 36 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.

കരുനാഗപ്പള്ളി, ആലപ്പാട്, നീണ്ടകര, ഓച്ചിറ, തഴവ, തേവലക്കര, തൊടിയൂര്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 20 കേസുകളില്‍ പിഴയീടാക്കി. 101 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കരയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15 കേസുകളില്‍ പിഴയീടാക്കി. 155 എണ്ണത്തിന് താക്കീത് നല്‍കി.

കുന്നത്തൂരില്‍ പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഒരു കേസില്‍ പിഴ ഈടാക്കുകയും 20 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.

പത്തനാപുരം, പിറവന്തൂര്‍, പിടവൂര്‍ ഭാഗങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ എന്‍. ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 11 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി
തെ•ലയില്‍ തഹസീല്‍ദാര്‍ കെ. എസ്. നസിയയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്‍കി.