കൊല്ലം: വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്-കെമിക്കല്‍പ്ലാന്റ്, കാറ്റഗറി നമ്പര്‍-406/2017) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2021 ജനുവരി 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ 22, 23 തീയതികളില്‍ പി.എസ്.സി കൊല്ലം മേഖലാ ഓഫീസില്‍ നടത്തും. പ്രൊഫൈലില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ മേഖലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് പി.എസ്.സി. മേഖലാ ഓഫീസര്‍ അറിയിച്ചു.
