കോഴിക്കോട്: നമ്മൾ ബേപ്പൂർ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ്ബ് ഫറോക്ക് താലൂക്കാശുപത്രി ഐസിയുവിലേക്ക് നൽകുന്ന വെന്റിലേറ്ററുകൾ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി ആശുപത്രിയ്ക്ക് കൈമാറി. ‘നമ്മൾ ബേപ്പൂർ’ പദ്ധതിയിൽ റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ ഫറോക്ക് താലൂക്കാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് രണ്ടു വെന്റിലേറ്ററുകളാണ് സജ്ജമാക്കുന്നത്. ഫറോക്ക് താലൂക്കാശുപത്രിയിൽ വെൻ്റിലേറ്റർ സംവിധാനത്തോടെ തീവ്രപരിചരണ വിഭാഗം സജ്ജമാകുന്നതോടെ രാമനാട്ടുകര, ഫറോക്ക് നഗരസഭകൾ, കടലുണ്ടി പഞ്ചായത്ത്, കോർപ്പറേഷനിൽ ഉൾപ്പെടുന്ന ബേപ്പൂർ, ചെറുവണ്ണൂർ – നല്ലളം മേഖലകളിലെയും സമീപ പ്രദേശങ്ങളിലെയും രോഗികൾക്ക് ഏറെ സഹായകരമാകും.

താലൂക്കാശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എൻ തേജ് ലോഹിത് റെഡ്ഢി, ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി അബ്ദുൾ റസാഖ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിഷാദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സമീഷ്, പൊതുമരാമത്ത്‌
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ താഹിറ, ഡിവിഷണൽ കൗൺസിലർമാരായ അഷറഫ്, അബ്ദുൾ മജീദ്, റോട്ടറി ക്ലബ് സംസ്ഥാന സെക്രട്ടറി നികീഷ് നാരായണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ലാലു ജോൺ, ഹെൽത്ത് ഇൻസ്പെക്ടർ കെ.മുസ്തഫ, ഡോ. രഞ്ജിത് നാരായണൻ, നമ്മൾ ബേപ്പൂർ മിഷൻ ചെയർമാൻ ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.