പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രം, കെ.വി.ഐ.സി (ഖാദി & വില്ലേജ് ഇന്ഡസ്ട്രീസ് കമ്മീഷന്), കെ.വി.ഐ.ബി (ഖാദി & വില്ലേജ് ഇന്ഡസ്ട്രീസ് ബോര്ഡ്) മുഖേന നടപ്പാക്കുന്ന പ്രധാന മന്ത്രിയുടെ തൊഴില് ദായക പദ്ധതിയിലൂടെ ഉല്പാദന മേഖലയില് 25 ലക്ഷം വരെയും സേവന മേഖലയില് 10 ലക്ഷം വരെയും പരമാവധി ചെലവ് വരുന്ന പുതിയ സംരംഭങ്ങള് വായ്പാധിഷ്ഠിതമായി ആരംഭിക്കാം.
അപേക്ഷകര്ക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. വരുമാന പരിധി ബാധകമല്ല. 10 ലക്ഷത്തില് കൂടുതലുള്ള ഉല്പാദന സംരംഭങ്ങള്ക്കും, 5 ലക്ഷത്തില് കൂടുതലുള്ള സേവന സംരംഭങ്ങള്ക്കും സംരംഭകര് 8-ാം ക്ലാസ്സ് പാസായിരിക്കണം. വ്യക്തികള്ക്ക് പുറമെ സ്വയം സഹായ സംഘങ്ങള്, സഹകരണ സംഘങ്ങള്, ചാരിറ്റബിള് ട്രസ്റ്റുകള്, സന്നദ്ധ സംഘടനകള്ക്കും അപേക്ഷിക്കാം. വായ്പ ലഭിക്കുന്നതിന് അപേക്ഷകന് 10 ദിവസത്തെ സംരംകത്വ വികസന പരിശീലനം നേടണം. കയര് പ്രോജക്ടുകള്ക്കും പദ്ധതി വഴി അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും www.kviconline.gov.in ലൂടെ സമര്പ്പിക്കാം.
കൂടുതല് വിവരങ്ങള്ക്ക്
ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491-2505385, 0491-2505408
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് – 0491-2505570
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര് – 04923221785
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്– 04922224395
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം – 04662248310
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്ക്കാട്- 04924222895