– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.97%
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 20) 905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 604 പേര് രോഗമുക്തരായി. 8.97 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 895 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 8 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ആക. 205010
പേര് രോഗമുക്തരായി. 9492 പേര് ചികിത്സയിലുണ്ട്.
232 പേര് കോവിഡ് ആശുപത്രികളിലും 1624 പേര് സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6221 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 127 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1778 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 3094 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 28784 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 10079 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.