പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി പ്രദേശം പൊതുമരാമത്ത്‌-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് സന്ദർശിച്ചു. പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കി സെപ്തംബറിൽ നാടിനു സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. പദ്ധതിയുടെ വികസന പുരോഗതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സന്നിഹിതരായി.
3.13 കോടി രൂപയുടെ ടൂറിസം പദ്ധതിയാണ് പെരുവണ്ണാമൂഴിയിൽ നടപ്പാക്കുന്നത്. ഇന്റർപ്രെട്ടേഷൻ സെന്റർ, കാന്റീൻ, ഓപ്പൺ കഫ്റ്റീരിയ, നടപ്പാത, കുട്ടികളുടെ പാർക്ക്, ലാൻഡ് സ്‌കേപ്പിംഗ്, ടിക്കറ്റ് കൗണ്ടർ, വാഹന പാർക്കിംഗ് സൗകര്യം, ഗേറ്റ് നവീകരണം, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിലാണ്.

വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു,
ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, ഡിടിപിസി സെക്രട്ടറി സി.പി ബീന, എസ്.കെ സജീഷ് തുടങ്ങിയവർ പങ്കെടുത്തു.