എടവണ്ണ ഗ്രാമപഞ്ചായത്തില്‍ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പെരുങ്കുളം കായികമന്ത്രി വി.അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. പി.കെ ബഷീര്‍ എം.എല്‍.എ പരിപാടിയില്‍  അധ്യക്ഷനായി. കല്‍പാലം പ്രദേശത്ത് വര്‍ഷങ്ങളായി അനാഥമായി കിടന്നിരുന്ന കുളമാണ് 2019-20 ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചത്. പരിസരവാസികള്‍ക്കും കര്‍ഷകര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് കുളം പുനര്‍നിര്‍മിച്ചത്. 65 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.

കല്‍പാലം പെരുങ്കുളം പരിസരത്ത് നടന്ന പരിപാടിയില്‍ എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി ബാബുരാജന്‍, കെ.ടി അന്‍വര്‍, ഹംന അലി അക്ബര്‍, ഇ.എ കരീം, എം. ജാഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.