പാലക്കാട്‌: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തര സഹായങ്ങള്‍ക്കും താമസത്തിനുമായി പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ബില്‍ഡിംഗിലുള്ള സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ബന്ധപ്പെടാം. 8547202181, 0491 2952500 എന്നിവയാണ് ബന്ധപ്പെടേണ്ട നമ്പറുകള്‍. നേരിട്ടോ പോലീസ് മുഖേനയോ ആണ് യാത്രക്കിടെ താമസത്തിനായി സെന്ററിലേക്ക് ബന്ധപ്പടേണ്ടത്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് അഞ്ചു ദിവസംവരെ സെന്ററില്‍ താമസിക്കനാവും. കൗണ്‍സിലിംഗ്, വൈദ്യസഹായം, നിയമസഹായം, എഫ് ഐ ആര്‍(ഫസ്റ്റ് ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്)/എന്‍ സി ആര്‍(നോണ്‍ കൊഗ്നിസബില്‍ റിപ്പോര്‍ട്ട്)/ ഡി ഐ ആര്‍ (ഡൊമസ്റ്റിക് ഇന്‍സിഡന്റ് റിപ്പോര്‍ട്ട് ) എന്നിവ ഫയല്‍ ചെയ്യുന്നതിന് പോലീസ് സേവനം, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ സേവനം എന്നിവയും സെന്റര്‍ മുഖേന ലഭ്യമാകും.