ഇടുക്കി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ഐറ്റിഡിപി ഓഫീസിന്റെ പരിധിയിലുള്ള പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രത്തിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. പീരുമേട് താലൂക്കില്‍ താമസിക്കുന്നതും 20 നും 45 നും ഇടയില്‍ പ്രായമുള്ളതുമായ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ബിരുദം, മലയാളം കമ്പ്യൂട്ടിംഗ്, ഓണ്‍ലൈന്‍ അപേക്ഷ തയ്യാറാക്കുന്നതിനുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. പ്രതിമാസം 15,000 രൂപ ഓണറേറിയം ലഭിക്കും. നിയമനം 2022 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും. താല്പര്യമുള്ളവര്‍, ജാതി/വരുമാന/ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ജൂലൈ 26 ന് രാവിലെ 11ന് പീരുമേട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍- 9496070357