വയനാട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ ബൈജുനാഥിന്റെ അധ്യക്ഷതയിലാണ് പരാതികള്‍ സ്വീകരിച്ചത്. സിറ്റിംഗില്‍ 50 കേസുകള്‍ പരിഗണിച്ചു. ആറ് കേസുകള്‍ പരിഹരിച്ചു. 20 കേസുകള്‍ക്ക് നേരിട്ട് ഹാജരാവുന്നതിന് നിര്‍ദ്ദേശം നല്‍കി.
തൃശൂര്‍ സ്വദേശിനി തൊഴിലിടത്തില്‍ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് ബാങ്കുകളിലും തൊഴിലിടങ്ങളിലും മാനസിക സമ്മര്‍ദ്ദം മൂലം ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് മാനസിക പിന്തുണയും പരിരക്ഷയും നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു.