കൊല്ലം: കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്(മീഡിയം/ഹെവി/ഗുഡ്‌സ് വെഹിക്കിള്‍, കാറ്റഗറി നമ്പര്‍-128/18) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും പ്രായോഗിക പരീക്ഷയും(ടി ടെസ്റ്റ്, റോഡ് ടെസ്റ്റ്)ജൂലൈ 27, 28, 29, 30 തീയതികളില്‍ കൊല്ലം ആശ്രാമം മൈതാനത്ത് രാവിലെ ആറു മുതല്‍ നടത്തും.

പങ്കെടുക്കാന്‍ സാധിക്കാത്ത കോവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും ഈ തീയതിക്കോ അതിനു മുന്‍പോ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. സാധുവായ അസല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, കോവിഡ് പോസിറ്റീവ് അല്ല എന്നുള്ള സത്യപ്രസ്താവന(മാതൃക വെബ്‌സൈറ്റില്‍) സഹിതം ഹാജരാകണമെന്ന് മേഖലാ ഓഫീസര്‍ അറിയിച്ചു.