കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ സമർപ്പിച്ച 2018-19 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിംഗ്അപ്പ് ചെയ്യുന്നതിനുള്ള പെറ്റീഷനിൽ പൊതുതെളിവെടുപ്പ് 29ന് രാവിലെ 11ന് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തെളിവെടുപ്പിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ള ഉപഭോക്താക്കളും പൊതുജനങ്ങളും 27ന് മുൻപ് ഫോൺ നമ്പർ സഹിതം kserc@erckerala.org മുഖേന കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം.