കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂലൈ 23) നാളെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി 108 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഇ ഹെല്‍ത്തില്‍ മുന്‍ഗണനാ ക്രമത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മെസ്സേജ് കിട്ടാത്ത പ്രശ്‌നമുണ്ടെങ്കില്‍ covid19.kerala.gov.in എന്ന വെബ്‌സൈറ്റില്‍ VACCINATION REQUEST STATUS പരിശോധിച്ച് വാക്‌സിനേഷന്‍ സെന്റര്‍ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. ജൂലൈ 24 ശനിയാഴ്ച മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഉണ്ടായിരിക്കും.