കണ്ണൂർ: ഇന്ന് ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നായനാര്‍ വായനശാല അടുത്തില നോര്‍ത്ത്, എ കെ ജി വായനശാല ഇരുമ്പുകല്ലുംത്തട്ട്, കോട്ടം എല്‍ പി സ്‌കൂള്‍, കാരപേരാവൂര്‍ എല്‍ പി സ്‌കൂള്‍, ആലക്കോട് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി, ഉമ്മറപ്പൊയില്‍ ഡിസിസി, പേരാവൂര്‍ താലൂക്കാശുപത്രി, കൂത്തുപറമ്പ് താലൂക്കാശുപത്രി, എകെഎസ്ജിഎച്ച്എസ്എസ് മലപ്പട്ടം രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30, കടന്നപ്പള്ളി, കേളകം പ്രാഥമികാരോഗ്യകേന്ദ്രം, നെടുംപൊയില്‍ ചെക്കേരി സാംസ്‌കാരിക നിലയം, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.