മലപ്പുറം: മൊത്ത വില സൂചിക അടിസ്ഥാനമാക്കി ഈ മാസം (ജൂലായ്) മുതല്‍ വിവരശേഖരണം തുടങ്ങുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡയറക്ടര്‍ അിറയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഫാക്ടറികള്‍ക്ക് നോട്ടീസ് അയയ്ക്കും. ഒരു ഫാക്ടറിയില്‍നിന്ന് ഒരു ഉല്‍പ്പന്നത്തിന്റെ വിലയാണ് ശേഖരിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ 2021 വരെയുള്ള ഓരോ മാസത്തെയും മൊത്തവില, ഡിസ്‌കൗണ്ട് , ജി.എസ്.ടി. / എക്‌സൈസ് ഡ്യൂട്ടി എന്നിവ പ്രത്യേകം ശേഖരിക്കും.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ എന്യൂമറേറ്റര്‍മാര്‍ ഈ മാസം മുതല്‍ ഫാക്ടറികള്‍ സന്ദര്‍ശിക്കും. പുതിയ സീരീസ് അനുസരിച്ചുള്ള വിവരശേഖരണത്തിനായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡി.പി.ഐ.ഐ.ടി. വിഭാഗം തയ്യാറാക്കിയ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങുന്നതോടെ ഫാക്ടറികള്‍ നേരിട്ടാണ് വില വിവരം പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടത്. വില വിവരം ശേഖരിക്കുന്നതോടൊപ്പം പോര്‍ട്ടല്‍ ഉപയോഗത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്യാനും എന്യൂമറേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.