പാലക്കാട്: ആലത്തൂർ എൽ.ബി.എസ് ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ആറുമാസത്തെ ഡി.സി.എ(എസ്), ഒരു വർഷത്തെ ഡി.സി.എ, നാലു മാസത്തെ ഡാറ്റാ എൻട്രി ആന്റ് ഒഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് യൂസിങ്ങ് ടാലി കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. യഥാക്രമം പ്രീഡിഗ്രി/+2, എസ്.എസ്.എൽ.സി, പ്രീഡിഗ്രി/+2/ഡിഗ്രി കോമേഴ്‌സ് ആണ് യോഗ്യത. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാർഥികൾ ഫീസ് അടയ്ക്കണ്ട. താൽപര്യമുള്ളവർ www.lbscentre.kerala.gov.in/services/courses ൽ അപേക്ഷിക്കണം. ഫോൺ: 04922-222660, 9447430171