കേരളത്തിന്റെ സാമൂഹ്യ വികസന ചരിത്രത്തിലെ നാഴികക്കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററെയും ജനറൽ കൺവീനറായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സ്രെകട്ടറി ശാരദാ മുരളീധരനെയും സംഘാടക സമിതി രൂപീകരണയോഗം തെരഞ്ഞെടുത്തു.