ഇടുക്കി: കൊവിഡ് പ്രതിസന്ധികളെയും മഴക്കാല ദുരിതങ്ങളെയും അതിജീവിച്ച് 462 പേര്‍ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ എഴുതും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സിന്റെ നാലാം ബാച്ച് രണ്ടാം വര്‍ഷം, അഞ്ചാം ബാച്ച് ഒന്നാം വര്‍ഷം പരീക്ഷകള്‍ 26 ന് തിങ്കളാഴ്ച ആരംഭിക്കും. 31ന് അവസാനിക്കും.

ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം, സപ്ലിമെന്ററി പരീക്ഷകള്‍ ഒരുമിച്ചാണ് നടക്കുന്നത്. ഒന്നാം വര്‍ഷം 243 പേരും രണ്ടാം വര്‍ഷം 219 പേരും പരീക്ഷ എഴുതും. പരീക്ഷ എഴുതുന്നവരില്‍ 313 പേര്‍ സ്ത്രീകളാണ്.
കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിലാണ് ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകള്‍. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ ബാങ്ക് ജീവനക്കാര്‍, ജനപ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവരും പരീക്ഷ എഴുതുന്നുണ്ട്. ഇടയ്ക്ക് പഠനം മുടങ്ങിയവരാണ് എല്ലാവരും.

തൊടുപുഴ ജിഎച്ച്എസ്എസ്, അടിമാലി എസ് എന്‍ ഡി പി വി എച്ച് എസ് എസ്, കട്ടപ്പന സെന്റ് ജോര്‍ജ്ജ് എച്ച് എസ് എസ്, മറയൂര്‍ ഗവ. എച്ച് എസ് എസ് എന്നിവയാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍.

ടൈം ടേബിള്‍ ഒന്നാം വര്‍ഷം

തീയതി വിഷയം എന്ന ക്രമത്തില്‍
26 ന് ഇംഗ്ലീഷ്, 27 മലയാളം, ഹിന്ദി, കന്നട, 28 ഹിസ്റ്ററി, അക്കൗണ്ടന്‍സി,
29 ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 30 പൊളിറ്റിക്കല്‍ സയന്‍സ്, 31 ന് എക്കണോമിക്സ്
പരീക്ഷകള്‍ നടക്കും.

ടൈം ടേബിള്‍ രണ്ടാം വര്‍ഷം

26 ന് മലയാളം, ഹിന്ദി, കന്നട, 27 ഇംഗ്ലീഷ്,
28 ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്,
29 ഹിസ്റ്ററി, അക്കൗണ്ടന്‍സി,
30 ന് എക്കണോമിക്സ്,
31 പൊളിറ്റിക്കല്‍ സയന്‍സ്
പരീക്ഷകള്‍ നടക്കും.

എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12.45 വരെയാണ് പരീക്ഷകള്‍.
പഠിതാക്കള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഹാള്‍ ടിക്കറ്റുകള്‍ കൈപ്പറ്റി പരീക്ഷക്ക് ഹാജരാകണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍ കരീം അറിയിച്ചു.