1124 പേർക്ക് രോഗമുക്തി- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.72%

ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച (ജൂലൈ 23) 901 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1124 പേർ രോഗമുക്തരായി. 11.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 894 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ്് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 207956 പേർ രോഗമുക്തരായി. 9134 പേർ ചികിത്സയിലുണ്ട്.

238 പേർ കോവിഡ് ആശുപത്രികളിലും 1651 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5836 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 143 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 2058 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2067 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 27593 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 7684 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.