കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നഴ്‌സ് (ജി.എന്‍.എം) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. എസ്.എസ്.എല്‍.സി, ജി.എന്‍.എം വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ), തേവള്ളി പി.ഒ, കൊല്ലം വിലാസത്തില്‍ അയയ്ക്കണം. ജൂലൈ 28 വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍-04742797220.