വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ തൊടുപുഴ, മങ്ങാട്ട് കവലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ ഒരു വര്‍ഷത്തെ വിവിധ കോഴ്സുകളിലേക്കുളള പ്രവേശനം ആരംഭിച്ചു. www.fcikerala.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുളള അവസാന തീയതി ആഗസ്റ്റ് 10 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0486 2224601, 9447901780, 9544015427