കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്ഥാനത്ത് ഒരിടത്തും ഉദ്ഘാടനങ്ങളോ മറ്റു പരിപാടികളോ സംഘടിപ്പിക്കാൻ പാടില്ലെന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ജില്ലയിൽ കർശനമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.