കാസർഗോഡ്  ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഹിയറിംഗ് എയ്ഡ്, ഓർത്തോട്ടിക്ക് ഉപകരണങ്ങൾ, ഇലക്ട്രോണിക്ക് വീൽചെയർ എന്നിവ വിതരണം ചെയ്യുന്നു. യോഗ്യരായ ഗുണഭോക്താക്കൾ വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷയോടോപ്പം ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ ഓഫീസറുടെ ആവശ്യകതാ സർട്ടിഫിക്കറ്റ്, മുൻ വർഷങ്ങളിൽ സമാന ആനുകൂല്യം ലഭ്യമായിട്ടില്ല എന്നുള്ള സെക്രട്ടറിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ആഗസ്റ്റ് 31നകം ജില്ലാസാമൂഹ്യ നീതി ഓഫീസിൽ നേരിട്ടോ ജില്ലാ സാമൂഹ്യനീതി ഓഫീസർ, സിവിൽസ്റ്റേഷൻ, പി.ഒ വിദ്യാനഗർ, കാസർഗോഡ് എന്ന വിലാസത്തിൽ തപാൽ വഴിയോ അയക്കേണ്ടതാണ്.

അപേക്ഷയിൽ മൊബൈൽ ഫോൺ നമ്പർ, ആവശ്യമായ ഉപകരണങ്ങൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷാ കവറിനു പുറത്ത് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി സഹായ ഉപകരണങ്ങൾക്കുള്ള അപേക്ഷ എന്ന് എഴുതേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 04994-255074