ജില്ലാ ശുചിത്വ മിഷനിൽ ടെക്‌നിക്കൽ കൺസൾട്ടന്റ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എന്നീ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുകളുണ്ട്. ടെക്‌നിക്കൽ കൺസൾട്ടന്റ്, യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ബിരുദം, ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ യോഗ്യത: സോളിഡ് ആൻഡ് ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/സയൻസ് ബിരുദവും ദ്രവമാലിന്യ സംസ്‌ക്കരണ രംഗത്ത് മുൻ പരിചയവും.

യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷകൾ ജൂലൈ 28ന് മുമ്പായി tsckasaragod@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുക. അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി എഴുതുക. ഫോൺ: 04994 255350, 9446958519