പാലക്കാട്: റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. 3 ഷട്ടറുകൾ 10 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഡാമിന്റെ നിലവിലെ ജലനിരപ്പ് 92.95 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 97.50 മീറ്ററാണ്.