ശൈശവവിവാഹം, ബാലവേല എന്നിവ തടയുന്നതിന് പ്രത്യേക പരിഗണന
ബാലസൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ട പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, പൊലീസ്, എക്സൈസ്, ചൈല്‍ഡ്ലൈന്‍, ലേബര്‍ തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉന്നത തല ഉദ്യോഗസ്ഥരും പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഓരോ വകുപ്പിന് കീഴിലും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ സഹായധനം ഉറപ്പ് വരുത്തല്‍, കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് പീഡിയാട്രിക് ഐ.സി.യു ഉള്‍പ്പടെ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തല്‍, ആദിവാസി മേഖലകളിലേതുള്‍പ്പടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സ്‌കൂളുകളിലെ ഫീസുമായി ബന്ധപ്പെട്ട പരാതികള്‍, കുട്ടികളിലെ ലഹരി ഉപയോഗം, ബാലവേല-ശൈശവ വിവാഹം എന്നിവ തടയല്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.ബാലസൗഹൃദ ജില്ല: ഒരു വര്‍ഷം നീളുന്ന ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍
ശൈശവവിവാഹം, ബാലവേല എന്നിവ തടയുന്നതിന് പ്രത്യേക പരിഗണനബാലസൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ട പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, പൊലീസ്, എക്സൈസ്, ചൈല്‍ഡ്ലൈന്‍, ലേബര്‍ തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉന്നത തല ഉദ്യോഗസ്ഥരും പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഓരോ വകുപ്പിന് കീഴിലും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ സഹായധനം ഉറപ്പ് വരുത്തല്‍, കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് പീഡിയാട്രിക് ഐ.സി.യു ഉള്‍പ്പടെ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തല്‍, ആദിവാസി മേഖലകളിലേതുള്‍പ്പടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സ്‌കൂളുകളിലെ ഫീസുമായി ബന്ധപ്പെട്ട പരാതികള്‍, കുട്ടികളിലെ ലഹരി ഉപയോഗം, ബാലവേല-ശൈശവ വിവാഹം എന്നിവ തടയല്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.