മലപ്പുറം:താനാളൂര് സര്‍വ്വീസ് സഹകരണ ബാങ്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വിതരണം ചെയ്തു. താനാളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വിദ്യാ തരംഗിണി സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.പി.ഒ അസ്‌കര്‍ മാസ്റ്റര്‍ അധ്യക്ഷനായി. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം മല്ലിക ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ വിതരണം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.കെ.എം ഷാഫി മുഖ്യാതിഥിയായി. ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി.കൃഷ്ണന്‍ , മുന്‍ ബാങ്ക് പ്രസിഡന്റ് കെ.വി. മൊയ്തീന്‍ കുട്ടി, ഡയറക്ടര്‍മാരായ അനില്‍ തലപ്പള്ളി, കെ.പി. ഹബീബ് റഹ്‌മാന്‍ എം.എം. അലി, ടി.കെ. നാസര്‍, പി.അബ്ദുറഹിമാന്‍ എന്ന കുഞ്ഞിപ്പ, യു.സീനത്ത്, കെ.സാജിദ ,സെക്രട്ടറി സജീവ്, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
