കോവിഡ് കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുന്നതില്‍ ജനങ്ങളുടെ കൂട്ടായ്മയും സഹകരണവും അനിവാര്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ വിതരണം വിവിധ സ്‌കൂളുകളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള പഠനോപകാരണങ്ങളെ ഡിജിറ്റല്‍ ലൈബ്രറി എന്ന് പരിഗണിക്കാം. ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എല്ലാവരിലുമെത്തിക്കാന്‍ അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും പൂര്‍വ വിദ്യാര്‍ത്ഥികളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം, മന്ത്രി ഓര്‍മിപ്പിച്ചു.
വാക്കനാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ ചടങ്ങില്‍ കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പ്രീജ ശശിധരന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.അഭിലാഷ്, പഞ്ചായത്ത് അംഗം ആര്‍. സുനിതകുമാരി പി.ടി.എ പ്രസിഡന്റ് എം. ഉണ്ണികൃഷ്ണന്‍, ഹെഡ്മിസ്ട്രസ് എസ്. ജയകുമാരി തുടങ്ങിയവരും
കുഴിമതിക്കാട് സര്‍ക്കാര്‍ എച്ച്.എസ്.എസില്‍ കരീപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമനക്കുട്ടന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അധ്യക്ഷന്‍ എന്‍. തങ്കപ്പന്‍, റെയ്ച്ചല്‍ തുടങ്ങിയവരും ഇരുമ്പനങ്ങാട് സര്‍ക്കാര്‍ എല്‍.പി.എസില്‍ എഴുകോണ്‍ ഗ്രാമപഞ്ചായത്ത് അംഗം സുധര്‍മ ദേവി, വി.വിക്രമന്‍ നായര്‍, ആര്‍ അനില്‍കുമാര്‍, ബി രാജശേഖരന്‍, ഹെഡ്മിസ്ട്രസ് പ്രീതി ജോര്‍ജ് സ്റ്റാഫ് സെക്രട്ടറി ഇ. സജീവ് തുടങ്ങിയവരും പങ്കെടുത്തു.
