പാലക്കാട്: മലബാര് ദേവസ്വം ബോര്ഡിന് കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്ഥികള്ക്ക് പഠന സഹായത്തിനായി മൊബൈല് ഫോണുകള് വിതരണം ചെയ്തു. ബോര്ഡ്തല വിതരണോദ്ഘാടനം മലബാര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എം.ആര് മുരളി നിര്വഹിച്ചു.
111 മൊബൈല് ഫോണുകളാണ് നല്കിയത്. ഈ വര്ഷം എസ്.എസ്.എല്.സി പരീക്ഷയില് മുഴുവന് വിദ്യാര്ഥികളും വിജയിച്ച ഹേമാംബിക സംസ്‌കൃത ഹൈസ്‌കൂളിനെ പരിപാടിയില് അഭിനന്ദിച്ചു. ഈ മാസം വിരമിക്കുന്ന എക്‌സിക്യൂട്ടീവ് ഓഫീസര് കെ ഭാനുവിന് ഉപഹാരം നല്കി.
വടക്കന്തറ തിരുപുരായ്ക്കല് ഭഗവതി ക്ഷേത്രത്തില് നടന്ന പരിപാടിയില് ഏരിയ കമ്മിറ്റി ചെയര്മാന് വള്ളൂര് രാമകൃഷ്ണന് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങള്, മലബാര് ദേവസ്വം ബോര്ഡ് അസിസ്റ്റന്റ് കമ്മീഷണര് ആര്. വേണുഗോപാലന്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര് സി. വിനോദ് കുമാര്, പാലക്കാട് ഡിവിഷന് ഇന്സ്‌പെക്ടര് എന്. ഗിരീഷ്, എക്‌സിക്യൂട്ടീവ് ഓഫീസര്മാര് എന്നിവര് പങ്കെടുത്തു.