കുടുംബശ്രീ ജില്ലാ മിഷനിൽ പട്ടികവർഗ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ട്രൈബൽ അനിമേറ്റർമാരെ നിയമിക്കുന്നു. എസ്.എസ്.എൽ.സി വിജയിച്ച പട്ടികവർഗ വിഭാഗം യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. മണ്ണാർക്കാട്, മലമ്പുഴ, നെന്മാറ ബ്ലോക്കുകളിലെ സ്ഥിരം താമസക്കാരാകണം.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ ജൂലൈ 30 ന് വൈകീട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷൻ കോ – ഓഡിനേറ്റർ, കുടുംബശീ, രണ്ടാം നില, സിവിൽ സ്റ്റേഷൻ, പാലക്കാട് 678001 വിലാസത്തിൽ ലഭ്യമാക്കണം.