സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചരിത്ര ഡോക്യുമെന്ററിയായ ‘ഒരു കടയ്ക്കല്‍ വീരഗാഥ’ പുറത്തിറക്കി. മേയര്‍ പ്രസന്ന ഏണസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. പുതുതലമുറയ്ക്ക് സ്വാതന്ത്ര്യ സമര ചരിത്രം തിരിച്ചറിയുന്നതിന് ലഘുചിത്രം സഹായകരമാകുമെന്ന് മേയര്‍ പറഞ്ഞു. മേയറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് എഡിറ്റര്‍ എല്‍. ഹേമന്ത് കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി. ശരത് ചന്ദ്ര ബാബു എന്നിവര്‍ പങ്കെടുത്തു. ഡോക്യുമെന്ററി യൂ ട്യൂബിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫെയ്‌സ്ബുക്ക് പേജിലും കാണാം. ചവറ സര്‍ക്കാര്‍ കോളജിലെ അധ്യാപകന്‍ കെ. എച്ച്. രാഗേഷ് ആണ് ഡോക്യുമെന്ററിക്ക് തിരപാഠം ഒരുക്കിയത്.
