ജില്ലയില്‍ കോവിഡ് -19 ഊര്‍ജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലാബ് ടെക്‌നിഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 28 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 28 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഡാറ്റാ എന്‍ട്രി ഓപ്പറേഷന്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയും നടക്കും. ഡിപ്ലോമ ഇന്‍ ലാബ് ടെക്‌നിഷ്യന്‍ അല്ലെങ്കില്‍ ബി എസ്സി ലാബ് ടെക്‌നിഷ്യന്‍ യോഗ്യതയും കേരള പാരാ മെഡിക്കല്‍ കൗണ്‍സിലിംഗ് രജിസ്‌ട്രേഷനുംമുള്ളവര്‍ക്ക് ലാബ് ടെക്‌നിഷ്യന്‍ തസ്തികയിലേക്കും ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേഷന്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
