ആലപ്പുഴ: സാക്ഷരതാ മിഷന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയവര്‍ക്കായി നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന്റെ പൊതു പരീക്ഷ ജില്ലയില്‍ 1440 പേര്‍ എഴുതി. ഏഴു പരീക്ഷാ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ പങ്കെടുത്ത 944 പേര്‍ സ്ത്രീകളായിരുന്നു. 211 പേര്‍ എസ്. സി. വിഭാഗത്തിലും രണ്ടു പേര്‍ എസ്.ടി വിഭാഗത്തിലും ഉള്‍പെടും. കായംകുളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷ എഴുതിയ ദാമോധരനാണ് (68) പ്രായം കൂടിയ പഠിതാവ്. കാക്കാഴം സ്‌കൂളില്‍ പരീക്ഷ എഴുതിയ ഷിനി ജോയ് (23) പ്രായം കുറഞ്ഞ പഠിതാവ്.
വിവിധ പ്രായത്തിലുള്ളവരും ജനപ്രതിനിധികളും പരീക്ഷയില്‍ പങ്കാളികളായിരുന്നു.
പൊതു പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ തുല്യതാ പഠിതാക്കളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അഭിനന്ദിച്ചു. തുല്യതാ കോഴ്‌സില്‍ ചേരുന്നതിനുള്ള ഫീസ് തുക ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ച പരീക്ഷ അവസാനിക്കും. പത്താം തരം തുല്യതാ പഠിതാക്കളുടെ പൊതു പരീക്ഷ ആഗസ്റ്റ് രണ്ടാം വാരത്തിലാകും നടക്കുക.
