വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ശ്രീചിത്രാഹോമിൽ സൂപ്രൺണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും. സൂപ്രൺണ്ട് ഗ്രേഡ് 1 ന് തത്തുല്യമായ തസ്തികയിൽ  വകുപ്പ്/ മറ്റ് സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന വനിത ജീവനക്കാർക്ക് അപേക്ഷിക്കാം.

അർഹരായവരിൽ നിന്നും അപേക്ഷകൾ ലഭിക്കാത്തപക്ഷം ഹയർ / ലോവർ ഗ്രേഡിൽ സേവനമനുഷ്ടിക്കുന്നവരെ അന്യത്ര സേവനത്തിനായി പരിഗണിക്കും. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കാൻ താത്പര്യമുള്ള ജീവനക്കാർ വകുപ്പ് തലവൻ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള ഡെപ്യൂട്ടേഷൻ അപേക്ഷ ഓഫീസ് മേലധികാരി മുഖേന വനിത ശിശുവികസന ഡയറക്ടർ, വനിത ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ടൺ അവസാന തീയതി ഓഗസ്റ്റ് 10.