കേരള ജല അതോറിറ്റിയുടെ കീഴിൽ ബാവിക്കരയിൽ നിർമ്മാണം പൂർത്തീകരിച്ച ജലശുദ്ധീകരണശാലയുടെ ട്രയൽ റൺ നടത്തുന്നതിനാൽ ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളിൽ കാസർകോട് ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നും ജലവിതരണം നടത്തി വരുന്ന കാസർകോട് നഗരസഭയിലും ചെങ്കള, മധൂർ, മുളിയാർ പഞ്ചയത്തുകളിലും ജല വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.