കൊല്ലം: തലവൂരിലെ ഐ.എച്ച്.ഡി.പി കോളനിയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ടൈം സ്വീപ്പര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് മൂന്ന് രാവിലെ 11ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടത്തും. ഏഴാം ക്ലാസ് വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പെട്ട കോളനി നിവാസികള്‍ക്കാണ് അവസരം. പ്രായപരിധി 50 വയസ്സ്. യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, തലവൂര്‍ കോളനി നിവാസി ആണെന്ന് തെളിയിക്കുന്ന താമസ അവകാശ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
