കണ്ണൂർ: ഇന്ന് (ജൂലൈ 29) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

കീഴ്പ്പള്ളി പി എച്ച് സി, പെരുവ ചാക്കേരി കോളേജ് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30, കണിച്ചാര്‍ സെന്റ് തോമസ് പബ്ലിക് സ്‌കൂള്‍ നിടുംമ്പുറംചാല്‍, വായന്നൂര്‍ എല്‍ പി സ്‌കൂള്‍ പെരുവ, കുടുക്കിമൊട്ട എല്‍ പി സ്‌കൂള്‍ മുണ്ടേരി
എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി, ടി പി ജി മെമ്മോറിയല്‍ യു പി സ്‌കൂള്‍ കണ്ണംകോട്, അഴീക്കോട് സി എച്ച് സി, ഹൈദ്രോസ് പള്ളി മദ്രസ വാടിക്കല്‍, നണിയൂര്‍ നമ്പ്രം ഹിന്ദു എ എല്‍ പി സ്‌കൂള്‍, കോഴിച്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.