കാസർഗോഡ്: കോവിഡ്-19 ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ജില്ലയിലെ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ എല്ലാ കാറ്റഗറികളിലും പ്രവർത്തിക്കാമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സനായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. എ, ബി, സി കാറ്റഗറികളിലെ പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് എട്ട് വരെയും ഡി കാറ്റഗറിയിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയും അക്ഷയ ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാവുന്നതാണ്.