കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച 128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 139 പേരെ അറസ്റ്റ് ചെയ്യുകയും 354 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 2074 പേര്‍ക്കെതിരെയും പോലീസ് കേസെടുത്ത് പിഴ ഈടാക്കി.