– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.2 %

ആലപ്പുഴ: ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ 29) 991 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 768 പേര്‍ രോഗമുക്തരായി. 10.2 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 978 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ആകെ 2,13,160 പേര്‍ രോഗമുക്തരായി. 9991 പേര്‍ ചികിത്സയിലുണ്ട്.

249 പേര്‍ കോവിഡ് ആശുപത്രികളിലും 1719 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6276 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 189 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2610 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1892 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 26931 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9702 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധനയ്ക്ക് അയച്ചത്.

വാക്‌സിന്‍ സ്‌റ്റോക്ക്

ആലപ്പുഴ: ജില്ലയില്‍ വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം 12,000 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്.