ചങ്ങനാശേരി ആയുര്‍വേദ ആശുപത്രിയില്‍ പ്രസൂതി പദ്ധതിയിലേക്ക് ദിവസവേതനത്തില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. ബി എഎംഎസ്, എം.ഡി (പ്രസൂതി തന്ത്ര, സ്ത്രീ രോഗ), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം കോട്ടയം വയസ്‌ക്കരക്കുന്നിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഓഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് നടത്തുന്ന വാക്ക്- ഇന്‍- ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍- 0481-2568118