വയനാട്: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിനു തുടക്കമായി. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗ്രാമപഞ്ചായത്തില്‍ യജ്ഞനത്തിന് തുടക്കം കുറിച്ചത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന കൃഷി കല്ല്യാണ്‍ അഭിയാന് പദ്ധതിയുടെ ഭാഗമായാണ് കുത്തിവെപ്പ് യജ്ഞം നടപ്പിലാക്കുന്നത്. പുല്‍പ്പള്ളി പഞ്ചായത്തില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുചിത്ര അദ്ധ്യക്ഷത വഹിച്ചു. പുല്‍പ്പള്ളി ക്ഷീരസംഘം പ്രസിഡന്റ് എന്‍.കെ. ഗോപാലന്, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. കെ.എസ്. രാഘവന്, ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍ റോഷ്ന എന്നിവര്‍ സംസാരിച്ചു.
ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്ക്വാഡുകളായി കര്‍ഷകരുടെ ഗൃഹസന്ദര്‍ശനം നടത്തിയാണ് കുത്തിവെപ്പ് നടത്തുന്നത്. മൃഗം ഒന്നിന് 10 രൂപാ വീതം ഫീസ് ഈടാക്കും. പശു, പന്നി, പോത്ത് എന്നീ മൃഗങ്ങളെയാണ് കുത്തിവെപ്പിന് വിധേയമാക്കേണ്ടത്. മൂന്നാഴ്ച കൊണ്ട് പദ്ധതി പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നത്.
