ലോക യോഗാ ദിനാചരണത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ യോഗാ പരിശീലനം നടത്തി. ഗവർണർ പി. സദാശിവവും രാജ്ഭവൻ ജീവനക്കാരും പങ്കുചേർന്നു. എല്ലാ ദിവസവും യോഗ ചെയ്യുന്നത് ആരോഗ്യകരമായ ശരീരത്തിനും മനസിനും നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻസ്ട്രക്ടർ ഡോ. പ്രകാശ് രാമകൃഷ്ണനാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.