– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.9 %

ആലപ്പുഴ: ജില്ലയില്‍ വെള്ളിയാഴ്ച (ജൂലൈ 30) 1214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 983 പേര്‍ രോഗമുക്തരായി. 11.9 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആക. 2,14,143 പേര്‍ രോഗമുക്തരായി. 10222 പേര്‍ ചികിത്സയിലുണ്ട്.

257 പേര്‍ കോവിഡ് ആശുപത്രികളിലും 1818 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6222 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 275 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2508 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1332 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 25755 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10201 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.