എറണാകുളം: കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ കൂടുതല്‍ വേഗത്തിലാക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും കോവിഡ് വാക്സിന്‍ ഔട്ട്റീച്ച് കേന്ദ്രങ്ങള്‍ ആരംഭിക്കാനൊരുങ്ങി ജില്ല ഭരണകൂടം. നിലവില്‍ ജില്ലയിലെ 60 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആണ് ഔട്ട് റീച്ച് കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നത്. ബാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഉടൻ തന്നെ ഔട്ട്‌ റീച്ച് കേന്ദ്രങ്ങൾ ആരംഭിക്കും.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ ഫണ്ട് ഉപയോഗിച്ചു കൊണ്ടായിരിക്കും ഔട്ട് റീച്ച് കേന്ദ്രങ്ങളില്‍ ജീവനക്കാരെ നിയോഗിക്കുക. ഒരു ഡോക്ടര്‍, രണ്ട് സ്റ്റാഫ് നേഴ്സുമാര്‍, രണ്ട് ഡാറ്റ എൻട്രി ജീവനക്കാര്‍ എന്നിവരെയായിരിക്കും ഔട്ട് റീച്ച് കേന്ദ്രങ്ങളില്‍ നിയോഗിക്കുന്നത് . സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലസൗകര്യമുള്ള ഹാളുകള്‍ ആയിരിക്കും ഇതിനായി തിരഞ്ഞെടുക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കി കൊണ്ട് വാക്സിനേഷൻ നടത്താനുള്ള സ്ഥല സൗകര്യം തിരഞ്ഞെടുക്കുന്ന കേന്ദ്രത്തിനുണ്ടാവണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഔട്ട്‌ റീച് കേന്ദ്രങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും ആരംഭിക്കുന്നതോടെ ആശുപത്രികളിൽ വാക്‌സിനേഷൻ മൂലമുള്ള തിരക്കുകൾ നിയന്ത്രിക്കാൻ സാധിക്കും.
വാക്‌സിനേഷൻ കൂടുതൽ വേഗത്തിൽ ആക്കുന്നതിന്റെ ഭാഗമായി ആശ പ്രവർത്തകർ ഉൾപ്പടെയുള്ളവർ വഴി വിവിധ ക്യാമ്പയിനുകൾ നടപ്പാക്കുന്നുണ്ട്. വേവ് ക്യാമ്പയിൻ വഴി സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ആളുകൾക്ക് വേണ്ടിയും മാതൃകവചം ക്യാമ്പയിൻ വഴി ഗർഭിണികൾക്ക് വേണ്ടിയും പ്രത്യേക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ഓൺലൈൻ സ്ലോട് ബുക്കിങ് വഴി പ്രദേശവാസികൾക്ക് മതിയായ വാക്‌സിൻ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് അർഹരായ ആളുകൾക്കുള്ള വാക്‌സിൻ ബുക്കിങ്ങും ആശ പ്രവർത്തകർ വഴി നടത്തുന്നുണ്ട്. കോവിഡ് മൂന്നാം തരംഗം ശക്തമാവുന്നതിന് മുന്നോടി ആയി പരമാവധി ആളുകൾക്ക് വാക്‌സിൻ പ്രതിരോധം ഉറപ്പാക്കുക എന്നതാണ് നിലവിലെ ലക്ഷ്യം.
എറണാകുളം: കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ കൂടുതല്‍ വേഗത്തിലാക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും കോവിഡ് വാക്സിന്‍ ഔട്ട്റീച്ച് കേന്ദ്രങ്ങള്‍ ആരംഭിക്കാനൊരുങ്ങി ജില്ല ഭരണകൂടം. നിലവില്‍ ജില്ലയിലെ 60 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആണ് ഔട്ട് റീച്ച് കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നത്. ബാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഉടൻ തന്നെ ഔട്ട്‌ റീച്ച് കേന്ദ്രങ്ങൾ ആരംഭിക്കും.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ ഫണ്ട് ഉപയോഗിച്ചു കൊണ്ടായിരിക്കും ഔട്ട് റീച്ച് കേന്ദ്രങ്ങളില്‍ ജീവനക്കാരെ നിയോഗിക്കുക. ഒരു ഡോക്ടര്‍, രണ്ട് സ്റ്റാഫ് നേഴ്സുമാര്‍, രണ്ട് ഡാറ്റ എൻട്രി ജീവനക്കാര്‍ എന്നിവരെയായിരിക്കും ഔട്ട് റീച്ച് കേന്ദ്രങ്ങളില്‍ നിയോഗിക്കുന്നത് . സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലസൗകര്യമുള്ള ഹാളുകള്‍ ആയിരിക്കും ഇതിനായി തിരഞ്ഞെടുക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കി കൊണ്ട് വാക്സിനേഷൻ നടത്താനുള്ള സ്ഥല സൗകര്യം തിരഞ്ഞെടുക്കുന്ന കേന്ദ്രത്തിനുണ്ടാവണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഔട്ട്‌ റീച് കേന്ദ്രങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും ആരംഭിക്കുന്നതോടെ ആശുപത്രികളിൽ വാക്‌സിനേഷൻ മൂലമുള്ള തിരക്കുകൾ നിയന്ത്രിക്കാൻ സാധിക്കും.

വാക്‌സിനേഷൻ കൂടുതൽ വേഗത്തിൽ ആക്കുന്നതിന്റെ ഭാഗമായി ആശ പ്രവർത്തകർ ഉൾപ്പടെയുള്ളവർ വഴി വിവിധ ക്യാമ്പയിനുകൾ നടപ്പാക്കുന്നുണ്ട്. വേവ് ക്യാമ്പയിൻ വഴി സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ആളുകൾക്ക് വേണ്ടിയും മാതൃകവചം ക്യാമ്പയിൻ വഴി ഗർഭിണികൾക്ക് വേണ്ടിയും പ്രത്യേക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഓൺലൈൻ സ്ലോട് ബുക്കിങ് വഴി പ്രദേശവാസികൾക്ക് മതിയായ വാക്‌സിൻ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് അർഹരായ ആളുകൾക്കുള്ള വാക്‌സിൻ ബുക്കിങ്ങും ആശ പ്രവർത്തകർ വഴി നടത്തുന്നുണ്ട്. കോവിഡ് മൂന്നാം തരംഗം ശക്തമാവുന്നതിന് മുന്നോടി ആയി പരമാവധി ആളുകൾക്ക് വാക്‌സിൻ പ്രതിരോധം ഉറപ്പാക്കുക എന്നതാണ് നിലവിലെ ലക്ഷ്യം.