പാലക്കാട്‌: ജില്ലയില്‍ നാളെ (ജൂലൈ 31) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങള്‍

1. ആലത്തൂര്‍ – പുതിയ ബസ് സ്റ്റാന്‍ഡ്, ആലത്തൂര്‍ ടൗണ്‍
2. കൊല്ലങ്കോട് – രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
3. കുമരംപുത്തൂര്‍ – ജി എല്‍ പി എസ് വട്ടമ്പലം (രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ)
– ജി എല്‍ പി എസ് പള്ളിക്കുന്ന് (ഉച്ചയ്ക്ക് 2:00 മുതല്‍ വൈകിട്ട് 4:30 വരെ)
4. മലമ്പുഴ – പ്രാഥമിക ആരോഗ്യ കേന്ദ്രം
5. പിരായിരി – ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം
6. അനങ്ങനടി – ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
7. വണ്ടാഴി – ഗവ. ഹൈസ്‌കൂള്‍, മുടപ്പല്ലൂര്‍

ജില്ലയില്‍ 991832 പേരില്‍ കോവിഡ് പരിശോധന നടത്തി

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 30 വരെ 991832 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 184031 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ജൂലൈ 30 ന് 2070 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി 20.67 ശതമാനമാണ്.

കഴിഞ്ഞ ദിവസം പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. ആലത്തൂര്‍ – വെങ്ങനൂര്‍ മോഡല്‍ സെന്‍ട്രല്‍ സ്‌കൂള്‍
2. കൊല്ലങ്കോട് – രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
3. കാരക്കുറിശ്ശി – ശബരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പള്ളിക്കുറുപ്പ്
4. കിഴക്കഞ്ചേരി – കെ ഇ എ എല്‍ പി എസ്, എളവമ്പാടം
5. കപ്പൂര്‍ – കുമരനെല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
6. ആനക്കര – എല്‍ പി സ്‌കൂള്‍ കുമ്പിടി
7. കോട്ടോപ്പാടം – എ എം എല്‍ പി എസ്, തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പ്
– ജി എല്‍ പി എസ് അരിയൂര്‍, ആര്യമ്പാവ്