പാലക്കാട്‌: കരകൗശല മേഖലയിലുള്ള വിദഗ്ദ്ധ തൊഴിലാളികള്ക്ക് ഈ മേഖലയില് സൂക്ഷ്മ സംരംഭങ്ങള് ആരംഭിക്കുന്നതിന് ‘ആശ’ (Assistance Scheme for Handicraft Artisans) പദ്ധതി മുഖേന സബ്‌സിഡി നല്കുന്നു. സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥിരം മൂലധനനിക്ഷേപത്തിന്റെ 40% മുതല് 50% വരെയാണ് സബ്‌സിഡിയായി ലഭിക്കുക. ഇത്തരത്തില് പൊതുവിഭാഗത്തിന് 40 ശതമാനമായി പരമാവധി രണ്ടു ലക്ഷം രൂപ, പട്ടികജാതി/പട്ടികവര്ഗ /വനിതാ /യുവസംരംഭര്ക്ക് 50 ശതമാനമായി പരമാവധി മൂന്നു ലക്ഷം രൂപ വരെയും അനുവദിക്കും. അപേക്ഷകന് കരകൗശല വിദഗ്ദ്ധ തൊഴിലാളിയായി രജിസ്റ്റര് ചെയ്തിരിക്കണം.
കൂടുതല് വിവരങ്ങള്ക്ക്
ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491-2505385, 0491-2505408
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് – 0491-2505570
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര് – 04923221785
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്– 04922224395
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം – 04662248310
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്ക്കാട്- 04924222895