വയനാട്: കര്‍ക്കടകമാസത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെയും, ജില്ലാ പഞ്ചായത്തിന്റെയും, കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപ്രതിയുടേയും സംയുക്താഭിമുഖ്യത്തില്‍ രോഗ പ്രതിരോധ ഔഷധക്കഞ്ഞി വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപ്രതി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഒ വി സുഷ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കര്‍ക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് പോസ്റ്റര്‍ പ്രദര്‍ശനവും കര്‍ക്കടകത്തില്‍ ഉപയോഗിക്കാവുന്ന പത്തിലകളുടെ
പരിചയപ്പെടുത്തലും നടന്നു.

ഔഷധക്കഞ്ഞിക്കിറ്റ് ജില്ലയിലെ എല്ലാ ആയുര്‍വ്വേദ ആശുപത്രികളിലും ലഭ്യമാണെന്നും ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കല്‍പ്പറ്റ ആയുര്‍വേദ ജില്ലാ ആശുപ്രതിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം എസ് വിനോദ്, ജില്ലാ ആയുര്‍വ്വേദ കോവിഡ് റെസ്‌പോണ്‍സ് സെല്‍ കണ്‍വീനര്‍ ഡോ. ടി എന്‍ ഹരിശങ്കര്‍, ഡോ. മെറീന ഫിലിപ്പ്, ഡോ. അഞ്ജലി അല്‍ഫോണ്‍സ, ഡോ. ശ്രീരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.